
എൻ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവർക്കെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണക്കുറ്റത്തിന്മേലുള്ള അറസ്റ്റ് 15 വരെ കോടതി തടഞ്ഞു. കല്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി വാക്കാലാണ് പൊലീസിന് നിർദേശം നൽകിയത്.
15ന് കേസ് ഡയറി കോടതിയിൽ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ജാമ്യാപേക്ഷയിൻമേൽ വിശദമായ വാദം കേൾക്കും. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് നിർദേശം. കേസിലെ മൂന്നാം പ്രതിയായ കെ കെ ഗോപിനാഥൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം 27നാണ് ഡിസിസി ട്രഷററായ എൻ എം വിജയനും മകൻ ജിജേഷും വിഷം അകത്ത് ചെന്ന് മരണപ്പെട്ടത്. അസ്വഭാവിക മരണത്തിനായിരുന്നു ആദ്യം പൊലീസ് കേസെടുത്തത്. ഇത് പിന്നീട് എൻ എം വിജയന്റെ കത്ത് പുറത്ത് വന്നതോടെ ആത്മഹത്യാ പ്രേരണക്കുറ്റം കൂടി ചേർത്ത് പൊലീസ് ബുധനാഴ്ച കേസെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.