14 March 2026, Saturday

Related news

March 14, 2026
March 12, 2026
March 6, 2026
March 5, 2026
March 4, 2026
March 4, 2026
February 23, 2026
February 20, 2026
February 19, 2026
February 19, 2026

ഐ സി ബാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം: പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി എൻ എം വിജയന്റെ കുടുംബം

Janayugom Webdesk
കൽപ്പറ്റ
March 14, 2026 9:01 pm

സുൽത്താൻ ബത്തേരിയിൽ ഐ സി ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ അന്തരിച്ച ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം രംഗത്ത്. വിജയന്റെ മകൻ വിജേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

തന്റെ പിതാവിന്റെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയെ സംരക്ഷിക്കുന്നതാണോ നീതിയെന്ന് വിജേഷ് ചോദിച്ചു. “കുറ്റാരോപിതരെ മാറ്റിനിർത്തുമെന്ന് പ്രിയങ്ക ഗാന്ധി ഞങ്ങൾക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ അത് വെറും നാടകം മാത്രമായിരുന്നുവോ എന്ന് സംശയിക്കുന്നു. പ്രതിപ്പട്ടികയിലുള്ള ആളെ സംരക്ഷിക്കാനാണോ അവർ ഞങ്ങളെ ആശ്വസിപ്പിച്ചത്?” എന്ന് കുറിപ്പിൽ ചോദിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനങ്ങൾ വെറും പിആർ സ്റ്റണ്ട് മാത്രമാണെന്നും കുറിപ്പിൽ ആരോപിക്കുന്നുണ്ട്. കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവർ എന്ന് പറഞ്ഞാണ് വിജേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ കുടുംബം പരസ്യമായി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar