26 December 2025, Friday

Related news

December 23, 2025
December 23, 2025
December 21, 2025
December 21, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 14, 2025
December 12, 2025

ഐസിസി ചാമ്പ്യൻസ് ട്രോഫി; ഇന്ത്യയ്ക്ക് കിരീടം

Janayugom Webdesk
ദുബായ്
March 9, 2025 10:02 pm

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് കണ്ടെത്തി വിജയവും കിരീടവും സ്വന്തമാക്കി. രോഹിത് ശര്‍മ 83 പന്തുകളില്‍ നിന്ന് 76 റണ്‍സെടുത്ത് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി. 

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കുന്നത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. നേരത്തെ 2002ല്‍ ശ്രീലങ്കയ്ക്കൊപ്പം സംയുക്ത ചാമ്പ്യന്മാരായ ഇന്ത്യ 2013ലാണ് രണ്ടാം കിരീടം നേടിയത്. ഇത്തവണ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ പടയോട്ടമെന്നതും ശ്രദ്ധേയം. 

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.