23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
September 17, 2024
May 30, 2024
May 10, 2024
March 20, 2024
March 15, 2024
November 24, 2023
October 6, 2023
October 5, 2023
October 3, 2023

ടി20 ലോകകപ്പിന് സ്റ്റോപ്പ് ക്ലോക്ക് നിയമം നിര്‍ബന്ധമാക്കി ഐസിസി

Janayugom Webdesk
March 15, 2024 10:21 pm

ഏകദിന, ടി20 മത്സരങ്ങളില്‍ 60 സെക്കന്‍ഡ് സ്റ്റോപ്പ് ക്ലോക്ക് നിര്‍ബന്ധമാക്കാന്‍ ഐസിസി ബോര്‍ഡ് യോഗത്തിന്റെ പുതിയ തീരുമാനം. സ്റ്റോപ്പ് ക്ലോക്ക് നടപ്പിലാക്കുന്നതോടെ ഏകദിന മല്‍സരത്തില്‍ 20 മിനുട്ട് ലാഭിക്കാന്‍ സാധിക്കുമെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. മത്സരത്തിന്റെ ഒഴുക്ക് നിലനിര്‍ത്താന്‍ ഇത് സഹായകമാകും. ഇക്കാരണങ്ങളാല്‍ 2024 ജൂണ്‍ ഒന്ന് മുതലുള്ള എല്ലാ അന്താരാഷ്ട്ര ഏകദിന, ടി20 മല്‍സരങ്ങളിലും സ്റ്റോപ്പ് ക്ലോക്ക് നിര്‍ബന്ധമാക്കാനാണ് ഐസിസി തീരുമാനം. ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിലും സ്റ്റോപ്പ് ക്ലോക്ക് ഉപയോഗിക്കും. 

പുരുഷന്മാരുടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു ഓവര്‍ പൂര്‍ത്തിയാക്കി അടുത്ത ഓവറിലേക്ക് കടക്കാന്‍ ബൗളിങ് ടീമിന് 60 സെക്കന്‍ഡാണ് സ്റ്റോപ്പ് ക്ലോക്ക് റൂള്‍ പ്രകാരം നല്‍കുക. 60 മുതല്‍ പൂജ്യം വരെ കൗണ്ട് ഡൗണുള്ള ഇലക്ട്രോണിക് ക്ലോക്ക് ഗൗണ്ടില്‍ തെളിയും. ഇത് തേഡ് അംപയറാണ് നിയന്ത്രിക്കുക. 60 സെക്കന്‍ഡിന് ശേഷം ബൗളിങ് ടീമിന് പുതിയ ഓവര്‍ എറിയാന്‍ സാധിച്ചില്ലെങ്കില്‍ രണ്ട് താക്കീത് ലഭിക്കും. ഇത് തുടരുകയാണെങ്കില്‍ ഓരോ തവണയും അഞ്ച് റണ്‍സ് പെനാള്‍ട്ടിയായി ഈടാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

അതേസമയം ഓവറിനിടയില്‍ ബാറ്റ്സ്മാന്‍ ക്രീസിലെത്തുന്ന സന്ദര്‍ഭങ്ങളില്‍,ബാറ്റ്സ്മാനോ, ഫീല്‍ഡര്‍ക്കോ പരിക്കേല്‍ക്കുന്ന സമയം, ഔദ്യോഗിക ഡ്രിങ്സ് ഇടവേള എന്നിങ്ങനെയുള്ള ഘട്ടങ്ങളില്‍ സ്റ്റോപ്പ് ക്ലോക്കിന് ഇളവുണ്ട്. അതേസമയം ഫീല്‍ഡിങ് ടീമിന്‍റെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങളിലും ഈ നിയമം ഉപയോഗിക്കില്ല. 

ടി20 ലോകകപ്പ് മുതല്‍ സ്റ്റോപ്പ് ക്ലോക്ക് സ്ഥിരമായി ഉപയോഗിക്കാനാണ് തീരുമാനം. ഇതിന്‍റെ പരീക്ഷണം ഏപ്രില്‍ മാസത്തില്‍ നടക്കും. ഐസിസി ടി20 ലോകകപ്പില്‍ സെമി ഫൈനലിനും ഫൈനല്‍ മല്‍സരത്തിനും റിസര്‍വ് ദിനം ഏര്‍പ്പെടുത്താനും ഐസിസി യോഗം തീരുമാനിച്ചു. ജൂണ്‍ 27 സെമി ഫൈനലിനും ജൂണ്‍ 29 ഫൈനല്‍ മത്സരത്തിനുള്ള റിസര്‍വ് ദിവസമായിരിക്കും. 

Eng­lish Summary:ICC makes stop clock rule manda­to­ry for T20 World Cup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.