19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 19, 2024
May 7, 2024
February 14, 2024
January 7, 2024
December 28, 2023
November 18, 2023
October 10, 2023
September 2, 2023
June 8, 2023
June 3, 2023

ഐസിയു പീഡനക്കേസ് ; ഡോ കെ വി പ്രീതിക്കെതിരെ പുനരന്വേഷണം

Janayugom Webdesk
തിരുവനന്തപുരം
May 7, 2024 1:37 pm

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ഡോ കെ വി പ്രീതിക്കെതിരെ പുനരന്വേഷണം, അതിജീവിതയുടെ പരാതിയില്‍ ഉത്തരമേഖലാ ഐജി കെ സേതുരാമനാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

ഒരാഴ്ച്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ കെ വി പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്താതെയാണ് പോലീസിന് റിപ്പോർട്ട് നൽകിയതെന്നാരോപിച്ച് അതിജീവിത പരാതി നൽകിയിരുന്നു. മെഡിക്കൽകോളേജ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന കെ. സുദർശൻ അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. 

പലതവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ 12 ദിവസം സമരം നടത്തിയശേഷമാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്. ഇതിൽ താനും ബന്ധുക്കളും സീനിയർ നഴ്സിങ് ഓഫീസറും നൽകിയ മൊഴി വിശ്വാസത്തിലെടുക്കാതെ ഡോ കെ വി പ്രീതിയുടെ മൊഴി മാത്രമാണ് അന്വേഷണ സംഘം മുഖവിലക്കെടുത്തതെന്ന് അതിജീവിത ആരോപിച്ചു.

ഈ സാഹചര്യത്തിൽ പുനരന്വേഷണം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഉത്തര മേഖല ഐ ജി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.കോഴിക്കോട് നാർക്കോട്ടിക് സെൽ എസിപി ടിപി ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഐജിയുടെ നിർദേശം.

Eng­lish Summary:
ICU tor­ture case; Re-inves­ti­ga­tion against Dr KV Prithi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.