22 January 2026, Thursday

Related news

January 21, 2026
December 8, 2025
November 27, 2025
November 18, 2025
November 13, 2025
November 12, 2025
November 5, 2025
October 15, 2025
October 15, 2025
October 13, 2025

ആനയുടെ തിരുനെറ്റിക്ക് വെടിവെക്കണം; ഇടുക്കി ഡിസിസി പ്രസിഡന്റ്

Janayugom Webdesk
ഇടുക്കി
February 5, 2023 10:41 am

ഇടുക്കിയിലെ കാട്ടാനശല്യത്തില്‍ വിവാദ പരാമര്‍ശവുമായി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവരെ ഞങ്ങള്‍ക്കറിയാമെന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അത്തരം സുഹൃത്തുക്കളുണ്ടെന്നും അവരെ ഇറക്കുമെന്നും മാത്യു പറഞ്ഞു.

മയക്കുവെടിവെക്കുകയാണ് ആദ്യം വേണ്ടത്. ഡോർമെട്രിയിൽ വന്ന് വയനാടുകാർക്ക് ഇവിടെ താമസിക്കാം, അവർക്ക് പോകാം പക്ഷെ മയക്കുവെടിവെച്ച് അരികൊമ്പൻ, ചക്കകൊമ്പൻ, പടയപ്പ,ചില്ലികൊമ്പനെയുമൊക്കെ വെടിവെച്ചോ മയക്കുവെടിവെച്ചോ കോടനാട് കൊണ്ടുപോകണം അതില്ലെങ്കിൽ അതിനുള്ള സ്ഥലം കണ്ടെത്തി പ്രത്യേക മേഖലയുണ്ടാക്കി ഈ ആനകളെ തളയ്ക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ വെടിവെച്ച് കൊല്ലാൻ ഞങ്ങൾ നിർബന്ധിതരാവുമെന്നും സി പി മാത്യു പൂപ്പാറയിൽ പറഞ്ഞു.ചർച്ച നടത്തുകയല്ല ദൗത്യസംഘം ചെയ്യേണ്ടത് സി പി മാത്യു കൂട്ടിച്ചേർത്തു.

ജില്ലയിലെ കാട്ടാനശല്യത്തിനെതിരേ പൂപ്പാറയില്‍ ഇടുക്കി ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരാഹാര സമരം നടത്തുന്നുണ്ട്. ഈ സമരവേദിയിലെത്തിയപ്പോഴായിരുന്നു മാത്യുവിന്റെ പരാമര്‍ശം.

Eng­lish Sum­ma­ry: iduk­ki dcc pres­i­dent cp math­ew react­ed wild ele­phant issue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.