16 December 2025, Tuesday

Related news

December 7, 2025
December 3, 2025
November 30, 2025
November 30, 2025
November 19, 2025
November 4, 2025
September 27, 2025
September 12, 2025
August 25, 2025
August 20, 2025

ഛത്തിസ്ഗഢിൽ മാവോവാദികൾ നടത്തിയ ഐഇഡി സ്ഫോടനം; ജവാന് പരിക്കേറ്റു

Janayugom Webdesk
ബിജാപുർ
February 15, 2025 10:26 pm

ഛത്തിസ്ഗഢിലെ ബിജാപുരിൽ മാവോവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ജവാന് പരിക്കേറ്റു. സ്‌ഫോടനത്തിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. സിആർപിഎഫിന്റെ യൂണിറ്റായ കോബ്ര യുടെ ദൗത്യത്തിനിടയിലായിരുന്നു സ്ഫോടനം നടന്നത്. 

202-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ അരുൺ കുമാർ യാദവിനാണ് പരിക്കേറ്റത്. ശ്രദ്ധയില്ലാതെ ഐഇഡിക്ക് മുകളിൽ ചവിട്ടിയതാണ് സ്ഫോടനത്തിന് കാരണമായത്.
പരിക്കേറ്റ ഉദ്യോഗസ്ഥൻ അപകടനില തരണം ചെയ്‌തെന്നും, പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ പരിശോധനക്കായി വിമാനമാർഗ്ഗം റായ്‌പൂരിൽ എത്തിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.