23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ചെങ്കോട്ടയും, താജ്മഹലും ആരാണ് നിര്‍മ്മിച്ചതെന്ന് ചോദിച്ചാല്‍ ബിജെപി എന്തു മറുപടി പറയുമെന്ന് ഫാറൂഖ് അബ്ദുള്ള

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2023 11:49 am

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യം പരാമര്‍ശിക്കപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറുഖ് അബ്ദുള്ള.

മുഗള്‍ ചരിത്രം തേച്ചു മായ്ക്കാന്‍ കഴിയില്ലെന്നും ഷജഹാന്‍, ഔറംഗസീബ്,അക്ബര്‍, ബാബര്‍, ഹുമയൂണ്‍ ‚ജഹാംഗീര്‍ എന്നിവരെ എങ്ങനെ മറക്കാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. എണ്ണൂറ് വര്‍ഷത്തോളം മുഗളന്മാര്‍ ഭരിച്ചു.

ഹിന്ദുവും മസ്ലീമും സിഖുകാരും ക്രിസ്ത്യാനിയും ഈ കാലഘട്ടില്‍ ഒരു ഭീഷണിയും നേരിട്ടില്ല. താജ്മഹല്‍ കാണിക്കുമ്പോള് ആരാണ് ഇത് നിര്‍മ്മിച്ചതെന്ന് ചോദിച്ചാല്‍ ബിജെപി എന്ത് പറയും. ചെങ്കോട്ടയെ അവര്‍ എങ്ങനെ മറയ്ക്കും. ഹുമയൂണിന്‍റെ ശവകുടീരം അന്താരാഷ്ടര പ്രശസ്തമാണ്. അത് മറയ്ക്കാനാകുമോ അദ്ദേഹം ചോദിക്കുന്നു. ബിജെപിക്കെതിരേ തെര‍ഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:If asked who built the Red Fort and Taj Mahal, what will the BJP answer: Farooq Abdullah

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.