22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026

ബിജെപിയുടെ രാഷ്ട്രീയം ദുശ്ശാസനന്റെത്; ബിനോയ് വിശ്വം

Janayugom Webdesk
മംഗളൂരു
September 2, 2023 9:29 pm

മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സാഹചര്യമൊരുക്കിയ ബിജെപിയുടെ രാഷ്ട്രീയം മഹാഭാരതത്തില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനന്റെതാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം. മംഗളൂരുവില്‍ സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ ഭാഗമായി നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പുരിലെ അമ്മമാരെയും പെണ്‍കുട്ടികളെയും കുറിച്ച് കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ പ്രധാനമന്ത്രി ഒരിക്കലെങ്കിലും അവിടെ സന്ദര്‍ശിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ദൈവങ്ങളെ കൂട്ടുപിടിച്ച് രാഷ്ട്രീയകാപട്യം നടത്തുകയാണ് ബിജെപി. മതം,ജാതി,സാമ്പത്തിക ശേഷി എന്നിവ നോക്കി ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമം.നാടിനെ മൊത്തമായി വിഴുങ്ങാന്‍ അദാനിക്കും അംബാനിക്കും കൂട്ട് നില്‍ക്കുന്ന ഇവര്‍ കൊള്ളക്കാര്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്.ഒരിക്കല്‍ കൂടി ബിജെപി ഇന്ത്യ ഭരിക്കാന്‍ പാടില്ല. അതിനായി കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്ന് ശരിയായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സിപിഐ.സിപിഐയുടെ ഏഴു പേര്‍ ഉള്‍പ്പെടെ ഒന്‍പത് ഇടതു സ്ഥാനാര്‍ഥികള്‍ മത്സരിച്ച ഇടങ്ങളില്‍ ഒഴികെ ബാക്കി എല്ലാമണ്ഡലങ്ങളിലും ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിച്ചിട്ടുണ്ട്.

ആ നിലപാട് ബിജെപിയെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.സിപിഐ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലാ കമ്മിറ്റി സെക്രട്ടറി ബി ശേഖര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിഷാന ഗൗഡ പാട്ടീല്‍, കര്‍ണാടക ജനറല്‍ സെക്രട്ടറി സതി സുന്ദരേശ് എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: If he cared about the moth­ers and girls of Manipur, the Prime Min­is­ter would have vis­it­ed there at least once; Binoy Viswam

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.