
എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് തുടരുമെന്നും അല്ലാത്തപക്ഷം രാജിവെച്ച് കൃഷിയിലേക്ക് മടങ്ങുമെന്നും ബിജെപി മുൻ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. ബിജെപിയുടെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ കടുത്ത അതൃപ്‌തി പരസ്യമാക്കുന്നതാണ് കെ അണ്ണാമലൈയുടെ വാക്കുകൾ. ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണു താൻ ബിജെപിയിൽ ചേർന്നത്.
അല്ലെങ്കിൽ സിവിൽ സർവീസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേരേണ്ട ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. തോക്കുചൂണ്ടി ഒരാളെയും പാർട്ടിയിൽ നിലനിർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വത്ത് സംബന്ധിച്ച കേസിൽ ബിജെപി നേതൃത്വം നേരത്തേ അണ്ണാമലയോട് വിശദീകരണം തേടിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായും അഭ്യൂഹം പരന്നിരുന്നു. ഇതിനിടെയാണ് അണ്ണാമലൈയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.