31 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024
August 21, 2024
August 21, 2024

മഴ കനത്താൽ മലയോരം വിറയ്ക്കും

Janayugom Webdesk
July 7, 2022 11:05 pm

മഴ കനത്താൽ ഭീതിയൊഴിയാത്ത ദിനങ്ങളാണ് ഇടുക്കിയിലെ മലയോര ജനതയ്ക്ക്. പ്രളയ വർഷമായ 2018 മുതൽ പെരുമഴക്കാലത്തെല്ലാം തുടർച്ചയായി ദുരന്തങ്ങൾക്ക് ഇരയാവുകയാണ് ജില്ല.
ഓരോ വർഷവും നിരവധി ജീവനുകളാണ് ഇടുക്കിയിലെ പ്രകൃതി ദുരന്തങ്ങളിൽ പൊലിയുന്നത്. ദുരന്തങ്ങളിൽ പരിക്കേറ്റവരും അനാഥരായവരും വീടും കുടുംബവും നഷ്ടമായവരും ഇടുക്കിയുടെ മണ്ണിൽ കണ്ണീരോർമകളായി ജീവിക്കുന്നുണ്ട്. കാലവർഷവും തുലാവർഷവുമെല്ലാം ഇടുക്കിയുടെ മണ്ണിനെ കണ്ണീരിലാഴ്ത്തുന്നത് പതിവാണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ കാലവർഷം ഇടുക്കിയിലെ ആറു പേരുടെ ജീവനുകള്‍ കവര്‍ന്നെടുത്തു.
2018 ഓഗസ്റ്റിലെ മഹാ പ്രളയമാണ് ഇടുക്കിയെ ആദ്യം വലിയ രീതിയിൽ തകർത്തെറിഞ്ഞത്. നൂറ്കണക്കിന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും മഹാപ്രളയകാലത്ത് ജില്ലയിൽ ഉണ്ടായി. ഇടുക്കിയിലെ മലയോര മേഖല പൂർണമായും ഒറ്റപ്പെട്ട സ്ഥതിയിലായിരുന്നു പലപ്പോഴും. ആ വർഷം ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി 57 പേരെയാണ് ദുരന്തങ്ങൾ കവർന്നെടുത്തത്. ഏഴുപേരെ കാണാതാകുകയും ചെയ്തു. മഴക്കാല ദുരന്തങ്ങൾ 2019ലും ആവർത്തിക്കപ്പെട്ടു. മണ്ണിടിച്ചിലിലും മരം വീണും വീടുകളും റോഡുകളും തകർന്നു. വലിയ കൃഷിനാശങ്ങളും ഉണ്ടായി. 2020ൽ രാജമലയിലെ പെട്ടിമുടിയെന്ന തൊഴിലാളി ഗ്രാമത്തെ തന്നെ ഉരുൾ കവർന്നെടുത്തതാണ് സമീപ കാലത്ത് ജില്ല കണ്ട വലിയ ദുരന്തം. 70 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ വർഷം കുടിയേറ്റ ഗ്രാമമായ പീരുമേട് കൊക്കയാറിൽ കുരുന്നുകൾ ഉൾപ്പെടെ ഏഴു ജീവനുകളെ ഉരുൾ വിഴുങ്ങിയപ്പോഴും ഇടുക്കി തേങ്ങി. കഴിഞ്ഞ വർഷം മാത്രം പതിനൊന്ന് പേരാണ് മഴക്കെടുതികളിൽ വിവിധയിടങ്ങളിലായി മരണപ്പെട്ടത്.
ഇത്തവണയും ദുരന്തം ഇടുക്കിയെ വിട്ടൊഴിയുന്നില്ല. മഴ ശക്തമായതോടെ മണ്ണിടിഞ്ഞും മരം വീണും നിരവധി ജീവനുകൾ നഷ്ടമായി. ദേവിയാർ പുഴയുടെ കുത്തൊഴുക്കിലകപ്പെട്ട യുവാവിനെ കണ്ടെത്തിയതോടെ ജില്ലയിൽ ആറു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തോരാതെ പെയ്യുന്ന മഴ ഇടുക്കിക്കെന്നും തീരാദുരിതമാകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് മലയോരം. 

Eng­lish Sum­ma­ry: If it rains heav­i­ly, the hill­side will tremble

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.