22 January 2026, Thursday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025

മോഡി ജയിച്ചാല്‍ തോല്‍ക്കുക ഇന്ത്യന്‍ ജനാധിപത്യം;രൂക്ഷ വിമര്‍ശനവുമായി ദി ഗാര്‍ഡിയന്‍ ദിനപത്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2024 10:17 am

ലോക്സഭാ തെര‍ഞെടുപ്പില്‍ നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം ഒരിക്കല്‍ക്കൂടി വിജയിച്ചാല്‍ തോല്‍ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യമായിരിക്കുമെന്ന് ദി ഗാര്‍ഡിയന്‍ മുഖപ്രസംഗം. മോഡിക്ക് ഇനി ഒരവസരം നല്‍കണോ എന്ന് ജനങ്ങള്‍ നന്നായി ആലോചിക്കണമെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം സവര്‍വനാശത്തിലേക്ക് പോകുമെന്നും ഗാര്‍ഡിയന്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രതിപക്ഷത്തിന്റെ വിമര്‍ശനം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത മോഡിക്കില്ല. അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടിച്ചു. എന്നാല്‍ അറസ്റ്റിലായവരില്‍ ഒറ്റ ഭരണകക്ഷി നേതാവുമില്ല.പ്രതിപക്ഷ പാർടികളുടെ അക്കൗണ്ടുകൾ മരിവിപ്പിച്ചു. അതേസമയം, ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി കോടികൾ വാങ്ങി.

ഇന്ത്യയുടെ സാമ്പത്തിക അസന്തുലിതാവസ്ഥ കൊളോണിയല്‍ കാലത്തേതിലും വർധിച്ചു. സമ്പന്നര്‍ക്കുമാത്രം പ്രയോജനപ്പെടുന്ന സാമ്പത്തിക വളര്‍ച്ചയാണുള്ളത്‌. രാജ്യത്തെ വികസന പ്രശ്‌നങ്ങളെ ഹിന്ദുത്വവർഗീയതയിലൂടെയാണ്‌ നേരിടുന്നത്‌. ഭൂരിഭാഗം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. എന്നാല്‍, 20 കോടി മുസ്ലിങ്ങളുടേതുകൂടിയാണ് രാജ്യം. തന്റെ വീഴ്ചകള്‍ മറച്ചുവയ്‌ക്കാനായി വര്‍ഗീയത ആളിക്കത്തിച്ചാണ് മോഡി അധികാരത്തില്‍ തുടരുന്നതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

Eng­lish Summary:
If Modi wins, Indi­an democ­ra­cy will lose; The Guardian news­pa­per with harsh criticism

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.