24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

ദുഃഖം പങ്കിടാന്‍ പരോള്‍ അനുവദിക്കാമെങ്കില്‍ എന്ത്‌കൊണ്ട് സന്തോഷ അവസരങ്ങളില്‍ പാടില്ല എന്ന് ഹൈക്കോടതി

Janayugom Webdesk
മുംബൈ
July 13, 2024 3:35 pm

തന്റെ മകന്‍ ഉന്നത പഠനത്തിനായി ആസ്‌ട്രേലിയയില്‍ പോകുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനായി അച്ഛന് പരോള്‍ അനുവദിച്ച് മുംബൈ ഹൈക്കോടതി.ദുഃഖ സമയങ്ങളില്‍ പരോള്‍ അനുവദിക്കാമെങ്കില്‍ എന്ത്‌കൊണ്ട് സന്തോഷ അവസരങ്ങളില്‍ പാടില്ല എന്നും കേസ് പരിഗണിച്ചുകൊണ്ട് കോടതി ആരാഞ്ഞു.കുറ്റവാളികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനും അവരുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനും സോപാധികമായ വിടുതല്‍ നല്‍കാമെന്നും കോടതി പറഞ്ഞു.

പരോളും അവധിയും മറ്റും മനുഷ്യത്വപരമായ സമീപനമായാണ് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രേ,മഞ്ചുഷ ദേശ്പാണ്ഡേ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.വിവേക് ശ്രീവാസ്തവ് എന്നയാള്‍ തന്റെ മകന് ആസ്‌ട്രേലിയയില്‍ പോകുന്നതുമായി ബന്ധപ്പെട്ട് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.എന്നാല്‍ പരോള്‍ സാധാരണയായി അടിയന്തര സാഹചര്യങ്ങളിലാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തു.

മകന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പണം കണ്ടെത്തുന്നതും മകന് ഫെയര്‍വെല്‍ നല്‍കുന്നതും അടിയന്തര സാഹചര്യമല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.ദുഃഖം ഒരു വികാരം ആണെങ്കില്‍ സന്തോഷവും അത്തരം വികാരമാണെന്നും ദുഃഖ സമയങ്ങളില്‍ പരോള്‍ അനുവദിക്കാമെങ്കില്‍ എന്ത്‌കൊണ്ട് സന്തോഷവേളകളില്‍ പാടില്ലെന്നും ഹൈക്കോടതി ചോദിച്ചു.അതോടൊപ്പം തന്നെ ശ്രീ വാസ്തവിന് കോടതി 10 ദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്തു.

Eng­lish Summary;If Parole Can Be Grant­ed To Share Grief, Why Not For Hap­py Occa­sion: High Court
You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.