ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി പഴയ ബസ്സ്റ്റാൻഡ് റോഡ് പത്തനംതിട്ട നഗരത്തിലെ പഴയബസ്സ്റ്റാന്റിലേക്കുളള പാതയില്‍ ഗതാഗതകുരുക്ക് സ്വകാര്യബസുകള്‍ക്ക് വിനയാകുകയാണ്. ഇടുങ്ങിയ പാതയിലൂടെ ചെങ്ങന്നൂർ, കോഴഞ്ചേരി. തിരുവല്ല, പന്തളം, അടൂർ, ഇലവുംതിട്ട, കടമ്മനിട്ട, നാരങ്ങാനം , വി.കോട്ടയം ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ട്രിപ്പുമുടക്കം പതിവാകുകയാണ്. ഇതുവഴി സര്‍വീസ് നടത്തിയില്ലെങ്കില്‍ മോട്ടോർ വാഹന വകുപ്പിന്റെ പിഴയിടും, എന്നാല്‍ കയറിയാൽ ഗതാഗതക്കുരുക്കിൽപെടുകയും ചെയ്യും. സമയം കഴിഞ്ഞാൽ പുതിയ സ്റ്റാൻഡിൽ കയറാനും പറ്റില്ല. റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം കാലിയായി വിട്ടുപോകണം.നിയന്ത്രണങ്ങൾ ഇല്ലാതെ രണ്ട് വശത്തുമുള്ള പാർക്കിങ്ങാണ് കുഴപ്പത്തിനു കാരണം.
പഴയ സ്റ്റാൻഡിൽ നിന്ന് കെഎസ്ആർടിസിയുടെ ഭാഗത്തേക്ക് ബസ് കടന്നുവരുന്ന വഴിയിലാണ് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വരുന്ന സ്വകാര്യ ബസുകളാണ് പഴയ സ്റ്റാൻഡിൽ കയറി യാത്രക്കാരെ ഇറക്കിയ ശേഷം കെഎസ്ആർടിസി വഴി പുതിയ സ്റ്റാൻഡിൽ എത്തുന്നത്. അടുത്തിടെ പല ദിവസങ്ങളിലും ഗതാഗതക്കുരുക്കു കാരണം പുതിയ സ്റ്റാൻഡിൽ കയറാൻ കഴിയാതെ ട്രിപ് പൊളിഞ്ഞ കഥയാണ് പല ബസുകാർക്കും പറയാനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.