
കേരളത്തിൽ ഓട്ടോ റിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ അത് സൌജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. മാർച്ച് ഒന്ന് മുതൽ ഇത് പ്രാവർത്തികമാകും. സംസ്ഥാനത്ത് പലയിടങ്ങളിലും അമിത ചാർജ് ഈടാക്കുന്നതിൻറെ പേരിൽ യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഈ സർക്കുലർ പ്രാവർത്തികമായാൽ അതിനൊരു പരിഹാരമുണ്ടാകും.
കൊച്ചി സ്വദേശി കെപി മത്ത്യാസ് ഫ്രാൻസിസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിദ്ദേശമാണ് പ്രാവത്തികമാകുന്നത്. യാത്രാ വേളയിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്താൽ മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ യാത്ര സൌജന്യം എന്ന് മലയാളത്തിലും If the fare meter is not working, journey is free എന്ന് ഇംഗ്ലീഷിലും എഴുതിയ സ്റ്റിക്കർ ഡ്രൈവറുടെ സീറ്റിന് പിന്നിലോ യാത്രക്കാരന് അഭിമുഖമായോ പതിച്ചിരിക്കണം എന്നും നിർദ്ദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.