കാമുകനെ തേടി ഇന്ത്യയിലേയ്ക്കെത്തിയ പാകിസ്ഥാൻ യുവതി മടങ്ങിയെത്തിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് അജ്ഞാത സന്ദേശം. മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. വിവരവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആപ്പ് വഴി ലഭിച്ച സന്ദേശം ഉറുദുവിലായിരുന്നു. 2008ൽ മുംബൈയിൽ നടന്നത് പോലൊരു ആക്രമണം പ്രതീക്ഷിക്കണമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തെ കൂടുതൽ അന്വേഷണങ്ങൾക്ക് നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണം നടക്കുന്നെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം മുംബൈ, ഉത്തർപ്രദേശ് സർക്കാരിനായിരിക്കും എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.
അടുത്തിടെയാണ് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ(30) ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ(25) മീണയെ വിവാഹം കഴിക്കാനാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവർക്ക് ജാമ്യം നൽകിയത്.
English Summary;If the Pakistani woman who came to India in search of her boyfriend does not return, there will be a terrorist attack; Threat message
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.