21 January 2026, Wednesday

Related news

January 14, 2026
December 27, 2025
December 11, 2025
November 26, 2025
November 17, 2025
November 13, 2025
November 1, 2025
October 31, 2025
October 30, 2025
October 25, 2025

‘ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും’; വിവാദ പ്രസ്താവനയുമായി സുരേഷ്‌ഗോപി

Janayugom Webdesk
ന്യൂഡൽഹി
February 2, 2025 12:34 pm

ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്നും എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകുമെന്നും വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി . അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം.തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തായിൽ പോരാ.ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്.കേരളം നിലവിളിക്കുകയല്ല വേണ്ടത് കിട്ടുന്ന ഫണ്ട്‌ കൃത്യമായി ചിലവഴിക്കണം.ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ല.2024 ജൂൺ വരെ ഈ ദുരന്തവും രാജ്യത്തെ മറ്റ് ദുരന്തവും ഒറ്റക്കെട്ടായിരുന്നു.ഇപ്പോൾ അതിലെ 2 ദുരന്തങ്ങൾ പരസ്പരം ഡൽഹിയിൽ അടിക്കുന്നു.2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും.ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണ്.ചില പോരായ്മകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം പരിഹരിച്ചുള്ളതാണ് ഇന്നലത്തെ ബജറ്റെന്നും സുരേഷ് ഗോപി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.