6 December 2025, Saturday

Related news

December 3, 2025
December 1, 2025
November 29, 2025
November 22, 2025
November 11, 2025
November 3, 2025
October 22, 2025
October 18, 2025
October 17, 2025
October 16, 2025

ഈടായി വാഹനം നല്‍കിയാല്‍ പണം നല്‍കും; അമിത പലിശ, തിരുവനന്തപുരത്ത് വീട്ടുവളപ്പില്‍ സൂക്ഷിച്ച 47 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു

Janayugom Webdesk
തിരുവനന്തപുരം
October 8, 2025 11:04 am

കാഞ്ഞിരംകുളത്ത് വാഹനം ഈടായിവാങ്ങി പണം പലിശയ്ക്ക് നൽകുന്നയാൾക്കെതിരെ കേസെടുത്ത് പൊലീസ്. കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞിയിൽ അതുൽ ഭവനിൽ അതുൽ ദേവിനെതിരേയാണ് പൊലീസ് കേസെടുത്തത്.

വാഹനം ഈടായിവാങ്ങി പണം നൽകിയശേഷം അമിത പലിശ ഈടാക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിൽ ഈടായി വാങ്ങി വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന 47 ഇരുചക്ര വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. വാഹനങ്ങൾ സെക്കൻഡ് ഹാൻഡ് വിൽപനയ്ക്കായി എത്തിച്ചതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ രേഖകൾ ഹാജരാക്കാൻ പറഞ്ഞെപ്പോള്‍ വാഹനങ്ങൾ രഹസ്യമായി കടത്തിക്കൊണ്ട് പോകാനുള്ള ശ്രമം പ്രതി നടത്തി. ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെ പണയമായി വാങ്ങിയശേഷം പണം കടംകൊടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയത്.

വാഹന ഉടമകൾക്ക് കൊടുത്ത പണത്തിന് അമിത പലിശ വാങ്ങിയിരുന്നതായുള്ള വാഹന ഉടമകളുടെ പരാതിയിൽ അതുൽദേവിനെതിരേ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. പിടികൂടിയ വാഹനങ്ങൾ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനങ്ങളുടെ ആർസി ഉടമകളെ കണ്ടത്തി തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.