
പഴയ ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേർക്ക് ഷൂ സമ്മാനം നൽകുമെന്ന ഓഫറ് കേട്ടെത്തിയവകരുടെ തിരക്കിനൊടുവില്‍ സംഘർഷം. ചെരിപ്പ് കടയ്ക്ക് മുന്നിലാണ് വൻ തിക്കും തിരക്കും രൂപപ്പെട്ടത്. കോഴിക്കോട് മാനാഞ്ചിറയിലാണ് സംഭവം. ‘ട്രെൻഡ് ഫാക്ടറി’ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഇത്തരമൊരു ഓഫർ മുന്നോട്ടുവെച്ചത്.
ഓഫറിൽ ചെരിപ്പ് സമ്മാനം ലഭിക്കാൻ, ഉദ്ഘാടന ദിവസമായ ഞായറാഴ്ച പുലർച്ചെ മുതൽ പ്രായഭേദമന്യേ നിരവധി ആളുകൾ കടയുടെ പരിസരത്ത് എത്തിയതാണ് തിക്കിലുംതിരക്കിലും കലാശിച്ചത്. എത്തിയവരിൽ ഭൂരിഭാഗവും കുട്ടികളാണ്. രാവിലെ പത്തുമണിക്ക് എത്തണമെന്നായിരുന്നു ഓഫറിൽ പറഞ്ഞിരുന്നതെങ്കിലും പുലർച്ചെ രണ്ടുമണിയോടെ ആളുകളെത്തിത്തുടങ്ങിയെന്നാണ് വിവരം. എന്നാല്‍ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ ഉടമകൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ലാത്തിച്ചാർജ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം സ്ഥാപനത്തിന്റെ ഉടമകൾ പൊലീസ് കസ്റ്റഡിയിലാണ്.
പഴയ ഒരു രൂപാ നോട്ടുമായി ആദ്യമെത്തുന്ന നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്നും ശേഷമുള്ള നൂറുപേർക്ക് വാച്ച് നൽകുമെന്നുമായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെ പലയിടത്തുനിന്നായി നിരവധിയാളുകൾ എത്തിച്ചേരുകയായിരുന്നു. പുലർച്ചെ ആദ്യം എത്തിവരില്‍ കുറച്ചുപേർക്ക് ഷൂ നൽകി എന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.