ബീഹാറിലെ അരാരിയയില്‍ ജീവിക്കണമെങ്കില്‍ ഹിന്ദുവാകണമെന്ന വിദ്വേഷ പ്രസംഗവുമായി അരാരയില്‍നിന്നുള്ളലോക്സഭ അംഗവും ബിജെപി നേതാവുമായ പ്രദീപ് കുമാര്‍ സിങ്. ഹിന്ദുവെന്നു വിളിക്കുന്നതില്‍ എന്താണ് നാണക്കേട് മക്കളുടെ വിവാഹസമയത്ത് ജാതി നോക്കണമെന്നും എംപി പറഞ്ഞു.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.വടക്കുകിഴക്കന്‍ ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ മുസ്ലീം ഭൂരിപക്ഷമായ നാലു ജില്ലകളിലൂടെ ഗിരിരാജ് സിങ് നടത്തിയ ഹിന്ദു സ്വാഭിമാന്‍ യാത്ര തിങ്കളാഴ്‌ച ഠാക്കൂര്‍ബാഡി ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴായിരുന്നു എംപിയുടെ പ്രകോപനം.ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.അരാരിയയിലെ ജനസംഖ്യയിൽ 40 ശതമാനത്തോളം മുസ്ലിങ്ങളാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രദീപ്കുമാര്‍ ഇവിടെ ജയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.