
ചലച്ചിത്ര ലോകത്തെ പ്രമുഖർ പങ്കെടുത്ത 56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമാപന ചടങ്ങുകൾ പ്രൗഢഗംഭീരമായി സമാപിച്ചു. 50 വർഷത്തെ സിനിമാ ജീവിതത്തിന് ആദരമായി സൂപ്പർസ്റ്റാർ രജനികാന്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു. അഷ് മേഫെയറിന്റെ വിയറ്റ്നാമീസ് ചിത്രം “സ്‌കിൻ ഓഫ് യൂത്ത്” മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടി. ഐ എഫ് എഫ് ഐയുടെ സമാപന വേദിയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രജനികാന്തിനെ ഷാളും മൊമന്റോയും നൽകി ആദരിച്ചു.
രജനികാന്തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സമാപന ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡ് താരം രൺവീർ സിംഗ്, നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി, സംവിധായകൻ രമേശ് സിപ്പി, ധനുഷ്, നവാസുദ്ദീൻ സിദ്ദിഖി, വിനീത് കുമാർ സിംഗ്, അമിത് സാദ്, സംവിധായകരായ മധുർ ഭണ്ഡാർക്കർ, രാകേഷ് ഓംപ്രകാശ് മെഹ്റ, ശേഖർ കപൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ വർഷം വിടപറഞ്ഞ ചലച്ചിത്ര കലാകാരന്മാർക്ക് ഐ എഫ് എഫ് ഐ വേദി ‘ഇൻ ഫോണ്ട് റിമെംബറൻസ് ഓഫ് ദി ആർട്ടിസ്റ്റ്‌സ് വീ ലോസ്റ്റ്’ എന്ന പേരിൽ ഓഡിയോ-വിഷ്വൽ ട്രിബ്യൂട്ട് നൽകി ആദരിച്ചു. ധർമ്മേന്ദ്ര, കാമിനി കൗശൽ, സുലക്ഷണ പണ്ഡിറ്റ്, സതീഷ് ഷാ, പിയൂഷ് പാണ്ഡെ, സുബീൻ ഗാർഗ്, ശ്യാം ബെനഗൽ എന്നിവരെ അനുസ്മരിച്ചു.
പുരസ്കാര ജേതാക്കൾ
മികച്ച ചിത്രം (സുവർണ്ണ മയൂരം): “സ്‌കിൻ ഓഫ് യൂത്ത്” (Skin of Youth) — (സംവിധാനം: അഷ് മേഫെയർ). (ട്രാൻസ്ജെൻഡർ ലൈംഗിക തൊഴിലാളിയും ഒരു കേജ് ഫൈറ്ററും തമ്മിലുള്ള പ്രണയം പ്രമേയമാക്കിയ ചിത്രം).
മികച്ച സംവിധായകൻ: സന്തോഷ് ദാവഖർ — (മറാത്തി ചിത്രം “ഗോന്ധൽ”)
മികച്ച നടൻ: ഉബൈമർ റിയോസ് — (കൊളംബിയൻ ചിത്രം “എ പോയറ്റ്”)
മികച്ച നടി: ജാര സോഫിയ ഓസ്താൻ — (സ്ലൊവേനിയൻ ചിത്രം “ലിറ്റിൽ ട്രബിൾ ഗേൾസ്”)
പ്രത്യേക ജൂറി അവാർഡ്: “മൈ ഫാദർസ് ഷാഡോ” (നൈജീരിയ)
ഐ സി എഫ് ടി യുനെസ്‌കോ ഗാന്ധി മെഡൽ: “സേഫ് ഹൗസ്”
മികച്ച പുതുമുഖ സംവിധായകൻ (ഇന്ത്യൻ ഫീച്ചർ): കരൺ സിംഗ് ത്യാഗി — (അക്ഷയ് കുമാർ ചിത്രം “കേസരി 2”).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.