29ാമത് അന്താരാഷട്ര ചലച്ചിത്രമേളയ്കക്ക് വര്‍ണോജ്വല കൊടിയിറക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഐ എഫ് എഫ് കെ പുരസ്ക്കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് ലഭിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ്ദിന്റെ ഫെമിനിച്ചി ഫാത്തിമ ചിത്രം അഞ്ച് പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കി.
മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പുരസ്ക്കാരം മലു സംവിധായകന്‍ പെഡ്രെ ഫ്രെയെറിന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം പുരസ്ക്കാരം മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ് സംവിധായകന്‍ ഹര്‍ഷാദ് ഷാഷ്മി സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഹൈപ്പര്‍ ബോറിയന്‍സിന് ലഭിച്ചു. പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു. ചിത്രം, അപ്പുറം എന്നീ സിനിമകള്‍ക്ക് അനഘ രവി പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ചിത്രം, റിഥം ഓഫ് ദമാം എന്നീ ചിത്രങ്ങള്‍ക്ക് ചിന്മയ സിദ്ദിയും ഫെമിനിച്ചി ഫാത്തിമയ്ക്ക് വേണ്ടി ഫാസില്ഡ മുഹമ്മദ്ദും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ഫിപ്രസി പുരസ്‌കാരം ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം
ശിവരഞ്ചിനി ജെയുടെ വിക്ടോറിയ ചിത്രങ്ങള്‍ സ്വന്തമാക്കി.മികച്ച അന്താരാഷ്ട്ര സിനിമ ഫിപ്രസി പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി.
കിസ് വാഗണ്‍ ചിത്രത്തിന് മിഥുന്‍ മുരളി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മികച്ച നവാഗത സംവിധായകനുള്ള എഫ്എസ്എസ്‌ഐ കെആര്‍ മോഹനന്‍ പുരസ്‌കാരം സിനിമ അപ്പുറം ചിത്രത്തിന്റെ സംവിധായിക ഇന്ദു ലക്ഷമിയ്ക്ക് ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയ്ക്ക് വേണ്ടി ഫാസില്‍ മുഹമ്മദ് പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.