29 December 2025, Monday

Related news

December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 16, 2025
December 15, 2025

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഇന്ന് അരങ്ങുണരും; നാനാപടേക്കർ  മുഖ്യാതിഥി 

Janayugom Webdesk
തിരുവനന്തപുരം
December 8, 2023 8:40 am
ഏഴ് ചലച്ചിത്ര ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അരങ്ങുണരും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് നടൻ നാനാ പടേക്കർ ചടങ്ങില്‍ മുഖ്യാതിഥിയാകും.  കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും. ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം ഇത്തവണത്തെ പാക്കേജുകൾ പരിചയപ്പെടുത്തും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് സമാപനച്ചടങ്ങിൽ സമ്മാനിക്കും.
ചലച്ചിത്ര പ്രവര്‍ത്തകരായ റീത്ത അസെവെദോ ഗോമസ്, ഫെർണാണ്ടോ ബ്രണ്ണർ, റസൂൽ പൂക്കുട്ടി, രഞ്ജിത്, പ്രേംകുമാർ,  ശ്യാമപ്രസാദ്, ഷാജി എൻ കരുൺ, മധുപാൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഫിലിം ചേംബർ പ്രസിഡന്റ് ബി ആര്‍ ജേക്കബ്, അക്കാദമി സെക്രട്ടറി സി അജോയ്, വി കെ പ്രശാന്ത് എംഎൽഎ, ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിനു ശേഷം മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിക്കും.
Eng­lish Sum­ma­ry: IFFK begins today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.