22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

ഇന്ത്യാമുന്നണിയെ അവഗണിച്ചു:കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ കനത്ത തിരിച്ചടിയായി

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 2:56 pm

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്‍റെ വന്‍ പരാജയത്തിന് കാരണം ഇന്ത്യാമുന്നണിയെ അവഗണിച്ച്മുന്നോട്ട് പോയതാണ്. നേതാക്കളുടെ അമിത വിശ്വാസം വന്‍ പരാജയത്തിലാണ് എത്തിച്ചത്. മധ്യപ്രദേശില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്.. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ലീഡാണ് കൈവരിച്ചത്. 

വെറും 66സീറ്റില്‍ ഒതുങ്ങേണ്ടിവന്നിരിക്കുകയാണ് പാര്‍ട്ടി.ദേശീയതലത്തില്‍ ഇന്ത്യമുന്നണി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജെ‍ഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാര്‍ വഹിച്ചത്. എന്നാല്‍ നേതാക്കളെ ഒരുമിപ്പ് നിര്‍ത്തുന്നതിലും സീറ്റ് വിഭജനത്തിലടക്കം കാര്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിലും കോണ്‍ഗ്രസിന്‍റെ തെറ്റായനയംമൂലം മുന്നണി പരാജയപ്പെട്ടു.മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിക്കാന്‍ ജെഡിയു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

സമാജ് വാദി പാര്‍ട്ടിയുമായി ഉടലെടുത്ത ഭിന്നതകളും വലിയ തിരിച്ചടിയ്ക്കാണ് കാരണമായത്. കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 45 സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു ഇന്ത്യ മുന്നണിയിലെ പ്രധാനപാര്‍ട്ടികളില്‍ ഒന്നായ സമാജ് വാദി പാര്‍ട്ടി. 70 ഓളം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിച്ചിരുന്നു.പാര്‍ട്ടിക്കുള്ളിലെ ഐക്യമില്ലായ്മയും തമ്മിലടിയും പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്.

എക്‌സിറ്റ്‌പോള്‍ സര്‍വേയില്‍ തന്നെ മധ്യപ്രദേശ് കോണ്‍ഗ്രസിന് അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രത്യാശപ്രകടിപ്പിച്ചത് ഞാന്‍ ഒരു ട്രന്റും കണ്ടിട്ടില്ലെന്നും 11 മണി വരെയുള്ള വോട്ട് നിലയനുസരിച്ച് കാര്യങ്ങള്‍ വിലയിരുത്താനാവില്ലെന്നുമായിരുന്നു കമല്‍നാഥ് പറഞ്ഞത്. എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, ഞാന്‍ വോട്ടര്‍മാരെ വിശ്വസിക്കുന്നു’ എന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്.

Eng­lish Summary: 

Ignored the India front: Con­gress suf­fered a major set­back in Mad­hya Pradesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.