24 December 2025, Wednesday

Related news

December 23, 2025
October 18, 2025
October 18, 2025
October 7, 2025
September 16, 2025
September 6, 2025
August 26, 2025
July 18, 2025
July 17, 2025
March 14, 2025

ഐജി പി വിജയനെ സസ്‌പെന്റ് ചെയ്‌തു

Janayugom Webdesk
തിരുവനന്തപുരം
May 18, 2023 10:59 pm

ഐജി പി വിജയനെ സർവീസിൽ നിന്ന്‌ സസ്പെന്റ് ചെയ്‌തു. കോഴിക്കോട്‌ എലത്തൂർ തീവണ്ടി തീവയ്പുകേസിൽ പ്രതിയെ കൊണ്ടുവരുന്ന വിവരം ചോർന്നതുമായി ബന്ധപ്പെട്ട്‌ ആഭ്യന്തരവകുപ്പ്‌ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ്‌ നടപടി.
അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി പി വിജയൻ, ഗ്രേഡ്‌ എസ്ഐ കെ മനോജ്‌ കുമാർ എന്നിവർ പ്രതിയുമായി വന്ന പൊലീസ്‌ സംഘത്തെ ബന്ധപ്പെട്ടിരുന്നു. ഈ ഉദ്യോഗസ്ഥരിൽ നിന്നാണോ വിവരം ചോർന്നത്‌ എന്ന്‌ കണ്ടെത്തുന്നതിന്‌ ഇരുവരെയും മാറ്റിനിർത്തി അന്വേഷണം നടത്താനാണ്‌ നിർദേശം. പൊലീസ്‌ ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാറിനാണ്‌ അന്വേഷണച്ചുമതല.

eng­lish summary;IGP Vijayan suspended

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.