15 December 2025, Monday

Related news

November 23, 2025
November 22, 2025
November 21, 2025
November 21, 2025
November 19, 2025
October 19, 2025
October 11, 2025
October 11, 2025
October 9, 2025
September 30, 2025

വസ്ത്രം വലിച്ചുകീറി, ദൃശ്യം പകർത്തി; കാമ്പസിനുള്ളില്‍ വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം, പ്രതിഷേധം

Janayugom Webdesk
ലഖ്‌നൗ
November 2, 2023 6:39 pm

വാരാണസി ഐഐടിയില്‍(ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി) വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം. ബൈക്കിലെത്തിയ മൂന്നംഗസംഘം കാമ്പസില്‍വച്ച് വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കുകയും വസ്ത്രം വലിച്ചുകീറിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് പരാതി. ബുധനാഴ്ച രാത്രിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ അക്രമികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തി. കാമ്പസിലേക്ക് പുറത്തുനിന്നുള്ളവരുടെ വരവ് തടയണമെന്നും ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

കാമ്പസിലേക്കുള്ള എല്ലാ വഴികളും രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടച്ചിടാന്‍ ഐഐടി. അധികൃതര്‍ ഉത്തരവിറക്കി.

ബുധനാഴ്ച അര്‍ധരാത്രി 2.30-ഓടെ ഹോസ്റ്റലില്‍നിന്ന് നടക്കാനിറങ്ങിയ പെണ്‍കുട്ടിക്കൊപ്പം സുഹൃത്തായ വിദ്യാര്‍ത്ഥിയും ഉണ്ടായിരുന്നു. ഇരുവരും കാമ്പസിലൂടെ നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തിയത്.തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വായ പൊത്തിപ്പിടിച്ച് സമീപത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ബലമായി ചുംബിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പ്രതികള്‍ ഫോണില്‍ പകര്‍ത്തി. 15 മിനിറ്റോളം നീണ്ട അതിക്രമത്തിന് ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: IIT-BHU stu­dent alleges molesta­tion on campus
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.