19 February 2026, Thursday

Related news

February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

ഐഐടി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കാൺപൂർ
February 11, 2025 8:32 am

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്കിത് യാദവ് എന്ന വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതോടെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഐഐടി അധികൃതരെത്തി വാതിൽ തകർത്ത് അകത്തെത്തുകയും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തുകയും വിദ്യാർത്ഥിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയും ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. 

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ കാരണങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.