22 January 2026, Thursday

ഐഎസില്‍ ചേരാന്‍ പുറപ്പെട്ട ഐഐടി വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

Janayugom Webdesk
ഗുവാഹട്ടി
March 24, 2024 9:18 pm

ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ പോവുകയാണെന്ന കുറിപ്പ് പങ്കുവച്ചശേഷം കാണാതായ ഐഐടി വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുവാഹട്ടി ഐഐടിയിലെ നാലാംവര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ ഡല്‍ഹി സ്വദേശിയെയാണ് അസമിലെ ഹാജോയില്‍നിന്ന് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞദിവസമാണ് സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്നില്‍ ഐഎസ് അനുകൂല കുറിപ്പ് വിദ്യാര്‍ത്ഥി പങ്കുവച്ചത്. താന്‍ ഐഎസില്‍ ചേരാന്‍ പോവുകയാണെന്ന് കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു. സമാനസ്വഭാവമുള്ള ഇ‑മെയില്‍ സന്ദേശം പൊലീസിനും അയച്ചു. ഇതോടെ തിരച്ചില്‍ വ്യാപകമാക്കുകയും ഗുവാഹട്ടിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹാജോയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഐഎസിന്റെതിന് സമാനമായ കറുത്തനിറത്തിലുള്ള പതാകയും ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊടുംഭീകരനും രാജ്യത്തെ ഐഎസ് തലവനുമായ ഹാരിസ് ഫാറൂഖി എന്ന ഹാരിസ് അജ്‌മല്‍ ഫാറൂഖി കഴിഞ്ഞ ദിവസം അസം പൊലീസിന്റെ പിടിയിലായിരുന്നു. ബോംബ് നിര്‍മ്മാണ വിദഗ്‌ധന്‍ കൂടിയായ ഇയാള്‍ ഐഎസിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിലും ഫണ്ട് സമാഹരണത്തിലും വലിയ പങ്കുവഹിച്ചിരുന്നു. എന്‍ഐഎ തിരയുന്ന പ്രധാന കുറ്റവാളികളുടെ പട്ടികയിലും ഇയാളുടെ പേരുണ്ടായിരുന്നു. 

Eng­lish Sum­ma­ry: IIT stu­dent who left to join IS in custody

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.