7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 7, 2026
March 5, 2026
March 4, 2026
March 4, 2026
March 2, 2026
February 26, 2026
February 25, 2026
February 23, 2026

‘എന്റെ പ്രശ്നങ്ങൾ ഞാൻ നോക്കിക്കോളാം, നിങ്ങൾ വിഷമിക്കേണ്ട’; ആരാധകരോട് വിജയ്

Janayugom Webdesk
ചെന്നൈ
March 7, 2026 9:11 pm

ഭാര്യ സംഗീത സ്വർണലിംഗത്തിന്റെ വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട വാർത്തകളോട് പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ ടിവികെ പ്രവർത്തകരോടും ആരാധകരോടും ആവശ്യപ്പെട്ട വിജയ്, തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ താൻ ഒറ്റയ്ക്ക് നേരിട്ടോളാമെന്നും പറഞ്ഞു. ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പരോക്ഷപ്രതികരണം.

‘ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്’, എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ. വിവാഹമോചനക്കേസിൽ ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച പുതിയ ഹർജിയുടെ വിവരങ്ങൾ പുറത്തുവന്നത്തിന് പിന്നാലെയാണ് വിജയ്‌യുടെ പ്രതികരണം. വിവാഹമോചന ഹർജിയിൽ തീരുമാനമാകുന്നതുവരെ ഭർതൃഗൃഹത്തിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹർജി സംഗീത നല്‍കിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വിവാഹമോചനം തേടി ചെങ്കൽപേട്ട് കോടതിയെ അവര്‍ സമീപിച്ചത്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.