21 January 2026, Wednesday

Related news

January 19, 2026
January 12, 2026
January 10, 2026
January 10, 2026
January 6, 2026
January 4, 2026
January 4, 2026
January 4, 2026
December 27, 2025
December 1, 2025

ഡി കെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് ; ജയ് ഹിന്ദിന് സിബിഐ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2024 12:00 pm

കോണ്‍ഗ്രസ് ചാനലായ ജയ് ഹിന്ദിന് സിബിഐ നോട്ടീസ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് നടപടി.ശിവകുമാറിനും,കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങല്‍ തേടിയാണ് നോട്ടീസ്. 

സിബിഐയുടെ ബംഗളൂരു യൂണിറ്റാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജയ്‌ഹിന്ദ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എംഡി ബി എസ് ഷിജുവിനോട് ജനുവരി 11ന് നേരിട്ട് ഹാജരാകണമെന്നും സിബിഐ ആവശ്യപ്പെട്ടു. ജയ്‌ഹിന്ദ് ടിവിയിൽ ഡി കെ ശിവകുമാർ ഇതുവരെ നിക്ഷേപിച്ച പണത്തിന്റെ രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്. ഡി കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ ഉള്ള നിക്ഷേപത്തിൻറെ വിവരങ്ങളാണ് തേടിയിരിക്കുന്നത്.

ഇവർക്ക് പുറമെ ശിവകുമാറിന്റെ മക്കളുടെ പേരിലും ജയ്‌ഹിന്ദിലേക്ക് പണമെത്തിയതായി സംശയിക്കുന്നുണ്ട്. ഡിവിഡന്റ് — ഷെയർ, ബാങ്ക് ഇടപാടുകൾ, ഹോൾഡിംഗ് സ്റ്റേറ്റ്‍മെന്റ്, ലെഡ്ജർ അക്കൗണ്ട്, കോൺട്രാക്ട് വിവരങ്ങൾ തുടങ്ങിയവയും ചാനലിലോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഡികെയ്ക്ക് എതിരെ കേസ് രജിസറ്റര്‍ ചെയ്തത്. 2013–2018 വരെയുള്ള കാലയളവില്‍ ശിവകുമാറും , കുടുംബവും 74.93 കോടി അനധികൃത സ്വത്തു സമ്പാദിച്ചെന്നായിരുന്നു കണ്ടെത്തല്‍. കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പിന്നീട് കേസ് സിബിഐക്ക് വിട്ടു

Eng­lish Summary:
Ille­gal acqui­si­tion case against DK Sivaku­mar; CBI notice to Jai Hind

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.