
അനധികൃത സ്വത്ത് സമ്പാദനത്തിന് കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ എം ദിലീപിന്റെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിന്റെ രേഖകളും മറ്റും വിജിലൻസ് കോടതിയിൽ ഹാജരാക്കി വിജിലൻസ് ഉദ്യോഗസ്ഥർ. തുടർ അന്വേഷണങ്ങൾക്ക് ദിലീപ് സഹകരിക്കുകയാണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് വിജിലൻസ് വ്യക്തമാക്കി. 2023 വരെയുള്ള പത്ത് വർഷത്തിനിടക്ക് സൂപ്രണ്ടിംഗ് എൻജിനീയർ 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് റെയ്ഡ് നടത്തിയത്.
ചക്കോരത്തുകുളത്തുള്ള ദീലീപിന്റെ ഫ്ളാറ്റിൽ പരിശോധന നടത്തിയതിൽ 4,63,920 രൂപയും 27 പവൻ സ്വർണ്ണവും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച 78 രേഖകളും കണ്ടെടുത്തു.
വയനാട് ജില്ലയിലെ നെന്മേനിയിലുള്ള ദിലീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പരിശോധന നടത്തിയതിൽ 1,60, 000 രൂപയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച 40 രേഖകളും പിടിച്ചെടുത്തു. ഇതിൽ 17 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റിന്റെ വിവരങ്ങളും ഉൾപ്പെടും. ദിലീപിന്റെ നെന്മേനിയിൽ തന്നെയുള്ള ടൂറിസ്റ്റ്കൾക്ക് ഹോം സ്റ്റേയായി വാടകയ്ക്ക് നൽകുന്ന മറ്റൊരു വീട്ടിലും പരിശോധന നടത്തിയതായി വിജിലൻസ് വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.