23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 3, 2024
December 2, 2024
December 1, 2024
October 19, 2024
October 17, 2024
October 16, 2024
July 20, 2024
July 17, 2024
July 2, 2024

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: പ്രതിയുടെ വീട് സര്‍ക്കാര്‍ പൊളിച്ചുനീക്കി

Janayugom Webdesk
ഭോപ്പാല്‍
July 5, 2023 9:05 pm

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതി പ്രവേഷ് ശുക്ലയുടെ വീട് അധികൃതര്‍ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊളിച്ചുനീക്കല്‍. ബുധനാഴ്ചയാണ് അധികൃതര്‍ ജെസിബിയുമായി എത്തി വീട് പൊളിച്ചുനീക്കിയത്. മധ്യപ്രദേശ് സര്‍ക്കാരിന്റെനിര്‍ദേശാനുസരണമാണ് നടപടിയെന്നാണ് വിവരം.

പ്രവേഷ് ശുക്ലയുടെ പിതാവ് രാമകാന്ത് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ആദ്യം വീടിന്റെ ഒരുഭാഗം മാത്രമാണ് പൊളിച്ചുനീക്കിയത്. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ മറ്റുഭാഗങ്ങളും പൊളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

പ്രവേഷ് ശുക്ല ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇയാള്‍ ബിജെപി എംഎല്‍എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ ബിജെപിക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. സംഭവം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Ille­gal por­tion of Sid­hi uri­na­tion case accused home demolished
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.