നഗരസഭയുടെ മത്സ്യ മാർക്കറ്റിൽ അനധികൃത അറവ്. അറവുശാല പൂട്ടിയിട്ട് വർഷങ്ങളായിട്ടും പുതിയത് സ്ഥാപിച്ചിട്ടില്ല. വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ശേഷം അറുത്ത ആടുമാടുകളുടെ ഇറച്ചിയുടെ ഒരറ്റത്ത് വയലറ്റ് സീൽ വച്ചു മാത്രമേ വിൽപന സ്റ്റാളിൽ വയ്ക്കാൻ പാടുള്ളൂ. ഇറച്ചി വിറ്റു തീരുന്നതു വരെ സീൽ ഉണ്ടാവണം. എന്നാൽ നഗരത്തിൽ ഇത് പാലിക്കാറില്ല. പുലർച്ചെ നടക്കുന്ന അറവിനുശേഷം മാലിന്യം അവർ തന്നെ നീക്കം ചെയ്യും.
മാലിന്യം ഓടയിലേക്ക് തള്ളുന്നതായും പരാതി ഉയരുന്നുണ്ട്. വൃത്തിഹീനവും പരിസര മലിനീകരണവും ഉണ്ടാക്കിയ അറവുശാല പൂട്ടാൻ പരിസരവാസികൾ പ്രക്ഷോഭം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.