23 January 2026, Friday

Related news

January 17, 2026
January 15, 2026
January 15, 2026
January 7, 2026
December 31, 2025
December 29, 2025
December 10, 2025
December 8, 2025
December 5, 2025
December 1, 2025

അനധികൃത ഗർഭസ്ഥ ശിശു ലിംഗനിർണ്ണയ റാക്കറ്റ്; കന്നുകാലി ഷെഡിൽ പ്രവർത്തിച്ചിരുന്ന സംഘത്തെ മഹാരാഷ്ട്രയിൽ പിടികൂടി

Janayugom Webdesk
ജൽന
November 27, 2025 2:18 pm

മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ കന്നുകാലി ഷെഡിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച അനധികൃത ഗർഭസ്ഥ ശിശു ലിംഗനിർണ്ണയ-ഗർഭച്ഛിദ്ര റാക്കറ്റ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ ഒരു പത്തോളജി ലാബ് ഉടമയയായ ഉടമയായ കേശവ് ഗവാണ്ഡെ, സതീഷ് സോനാവാനെ എന്നിവരാണ് അറസ്റ്റിലായത്. ലിംഗനിർണ്ണയ പരിശോധനകൾ നടത്തുന്നതിനിടെ ബുധനാഴ്ചയാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റിലായ ഇരുവർക്കും യോഗ്യതയുള്ള ഡോക്ടർമാരുടെ ലൈസൻസ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ഒരു രഹസ്യ വിവരത്തെ തുടർന്ന് പൊലീസ്-ആരോഗ്യ പ്രവർത്തകരുടെ സംഘം ഭോകർദാൻ താലൂക്കിലെ നഞ്ചാ വാഡി ഗ്രാമത്തിലെ ഒരു വയലിലുള്ള കന്നുകാലി ഷെഡിൽ റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡ് സമയത്ത്, മൂന്ന് സ്ത്രീകൾ പരിശോധനകൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. മെഡിക്കൽ പരിശോധനാ സാമഗ്രികൾ, ഒരു പോർട്ടബിൾ മെഷീൻ, ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ, മൊബൈൽ ഫോണുകൾ എന്നിവ അധികൃതർ സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. പൊതുജന ശ്രദ്ധ ഒഴിവാക്കാനായിട്ടാണ് ലിംഗനിർണ്ണയ സൗകര്യം കന്നുകാലി ഷെഡിലേക്ക് മാറ്റിയതെന്നും ആറ് മാസമായി ഇത് ഇവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.