22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസ് : പ്രതികള്‍ പൊലീസില്‍ കീഴടങ്ങി

Janayugom Webdesk
തിരുവനന്തപുരം
July 4, 2023 12:37 pm

കാട്ടാക്കട ക്രിസത്യന്‍ കോളജിലെ ആള്‍മാറാട്ട് കേസില്‍ പ്രതികളായ മുന്‍എസ്എഫ്ഐ നേതാവ് വിശാഖ്, മുന്‍കോളേജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു എന്നിവര്‍ പൊലീസില്‍ കീഴടങ്ങി.

കട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്. കട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ പ്രിതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.

രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകന്‍ നിര്‍ദ്ദേശിച്ചിരുന്നു. കോളജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സർവ്വകലാശാലക്ക് പ്രിൻസിപ്പൽ കൈമാറിയത്. 

സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിൻസിപ്പലിനെയും സസ്പെന്റ് ചെയ്തിരുന്നു. പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു.ജാമ്യ ഹർജി തള്ളിയ ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഇരുവരും ഹാജരാകാൻ നിർദ്ദേശിച്ചത്.

Eng­lish Summary:
Imper­son­ation case in Kat­takka­da Chris­t­ian Col­lege: The accused sur­ren­dered to the police

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.