4 March 2026, Wednesday

Related news

February 27, 2026
February 26, 2026
February 25, 2026
February 23, 2026
February 21, 2026
February 5, 2026
January 31, 2026
January 31, 2026
January 29, 2026
January 18, 2026

പരുത്തിയുടെ ഇറക്കുമതി തീരുവ മരവിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2025 8:30 am

പരുത്തിയുടെ ഇറക്കുമതി തീരുവ കേന്ദ്രം നിര്‍ത്തിവച്ചു. പരുത്തിയുടെ ഇറക്കുമതി തീരുവ 11 ശതമാനമാണ്. ഓഗസ്റ്റ് 19 മുതല്‍ അടുത്തമാസം 30 വരെയാണ് ഇറക്കുമതി തീരുവ ഒഴിവാക്കിയിട്ടുള്ളത്. പ്രധാന വിപണികളിലെ വിലക്കയറ്റവും ഉയര്‍ന്ന താരിഫുകളും മൂലം ബുദ്ധിമുട്ടുന്ന തുണിമില്ലുകളെയും കയറ്റുമതിക്കാരെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 

മേഖലയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനായി തീരുവ പിന്‍വലിക്കണമെന്ന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രി (സിഐടിഐ) ഉള്‍പ്പെടെയുള്ള വ്യവസായ ഗ്രൂപ്പുകളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇളവ്. ഇന്ത്യയുടെ വസ്ത്ര വ്യവസായം അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 50% താരിഫ് നേരിടുകയാണ്. 

ബംഗ്ലാദേശിനും വിയറ്റ്‌നാമിനും 20% ഉം ചൈനയ്ക്ക് 30% ഉം ആയി യുഎസ് താരിഫ് നിരക്ക് താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ കയറ്റുമതി വാങ്ങുന്നവര്‍ക്ക് അത്ര ആകര്‍ഷകമല്ല. തീരുവ രഹിത പരുത്തി ഇറക്കുമതി സെപ്റ്റംബറിനു ശേഷവും സര്‍ക്കാര്‍ നീട്ടുമെന്നും വ്യവസായലോകം പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.