21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 9, 2024
November 9, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024

പ്രിയങ്ക മത്സരിക്കുന്നതില്‍ അനൗചിത്യം; പി സന്തോഷ് കുമാർ

Janayugom Webdesk
കല്പറ്റ
November 8, 2024 11:15 pm

ഐഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അനൗചിത്യമുണ്ടെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ്‌കുമാർ എംപി. മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കുകവഴി 2024 പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റത്തിന്റെ നിറമാണ് കോൺഗ്രസ് കെടുത്തിയതെന്ന് മീറ്റ് ദ പ്രസ് പരിപാടിയിൽ സന്തോഷ്‌കുമാർ പറഞ്ഞു. 

വയനാട്ടിലടക്കം ബിജെപിയുടെ വളർച്ചയെ ആശങ്കയോടെയാണ് സിപിഐ കാണുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തിയത്. സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ് സിപിഐയും ഇടതുമുന്നണിയും ഏറ്റെടുത്തത്. കാര്യങ്ങൾ വ്യക്തമായി പറഞ്ഞാണ് ഇടതുമുന്നണി വോട്ടർമാരെ സമീപിക്കുന്നത്. ഇതാണ് സിപിഐ എന്തിന് മത്സരിക്കുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി. 

ദുരന്തമുഖത്തുപോലും രാഷ്ട്രീയം കാണുകയാണ് ബിജെപി സർക്കാർ. പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് സഹായം കേന്ദ്രം പ്രഖ്യാപിക്കാത്തതിനു പിന്നിൽ രാഷ്ട്രീയമാണ്. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്നും സന്തോഷ്‌കുമാർ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു സംബന്ധിച്ചു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.