ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അടുത്തിടെ നടത്തിയ രക്തപരിശോധനയുടെ ഫലങ്ങളിൽ നേരിയ പുരോഗതിയുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. 88 കാരനായ ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടു.
ഇതിനെ തുടർന്നാണ് അദ്ദേഹത്തെ ഫെബ്രുവരി 14 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ ഉൾപ്പെടുമ്പോൾ പോപ്പിന് പോളിമൈക്രോബിയൽ അണുബാധയുണ്ടെന്ന് വത്തിക്കാൻ മുമ്പ് പറഞ്ഞിരുന്നു, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയിൽ ഉൾപ്പടെയുള്ള ലോകനേതാക്കൾ അദ്ദേഹത്തിന് എത്രയും വേഗം രോഗം ഭേദമാകട്ടെ എന്ന് ആശംസിച്ച് സന്ദേശം അയച്ചു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.