9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024

ക്രൂരമർദനത്തിനിരയായ രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി

Janayugom Webdesk
കൊച്ചി
February 23, 2022 2:10 pm

തൃക്കാക്കരയിൽ ക്രൂരമർദനത്തിനിരയായ രണ്ടര വയസുകാരിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. കുട്ടിയെ വെന്റിലേറ്റർ മാറ്റി. സ്വയം ശ്വസിക്കാൻ കുട്ടിക്ക്‌ കഴിയുന്നുണ്ടെന്ന്‌ കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. വെന്റിലേറ്റർ ആവശ്യമായി വന്നാൽ ഉപയോഗിക്കുമെന്നും ഡോക്‌ടർമാർ അറിയിച്ചു. നിലവില്‍ 48 മണിക്കൂറിനുള്ളിൽ കുട്ടിക്ക്‌ അപസ്‌മാര ബാധ ഉണ്ടായിട്ടില്ല. ശ്വാസഗതിയും ഹൃദയമിടിപ്പും സാധാരണ ഗതിയിൽ. ദ്രവ രൂപത്തിലുള്ള ആഹാരം വൈകുന്നേരത്തോടുകൂടി കൊടുത്തു തുടങ്ങി. തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനുമുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്.

കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ പല നാളുകളായി സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചത്. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് ഗംഗാസൗമ്യ (38)ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. ആവശ്യമായ ചികിത്സ നൽകാത്തതിനാണ് കേസ്. കാക്കനാട് തെങ്ങോട് പഴങ്ങാട്ട് പരീത് റോഡിലെ ഫ്ലാറ്റിൽ ഇവർ വാടകയ്‌ക്ക് താമസിക്കുകയാണ്‌. 

Eng­lish Summary:Improvement in the health of a two-and-a-half-year-old girl who was bru­tal­ly beaten
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 9, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.