
വയോധികയുടെ മുഖത്തിലെ മുഖക്കുരുവിൽ നിന്നും പുഴുക്കളെ പുറത്തെടുത്തു. നായ്ക്കളിൽ നിന്നും, കൊതുകളിൽ നിന്നുമാണ് മനുഷ്യരിലേയ്ക്ക് അണുക്കൾ പിടിപെടുന്നത്. പുഴുക്കൾ രക്തത്തിലായാൽ മരണം വരെ സംഭവിക്കാം. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ശസ്ത്രക്രീയയിലൂടെ മുഖകുരുവിൽ കുടുങ്ങിയ പുഴുക്കളെ നീക്കിയത്. തൈക്കൽ സ്വദേശിനിയായ 66കാരിയുടെ കണ്ണിനുതാഴേവന്ന കുരുവിൽ നിന്നാണ് പാരാസൈറ്റിക് പുഴുക്കൾ(ഡിറോഫിലേറിയ) നീക്കിയത്. 3.5 സെന്റീമീറ്റർ നീളത്തിലും അഞ്ചു മില്ലിമീറ്ററുമുളള രണ്ടു പുഴുക്കളാണ് നീക്കയിത്. അൾട്രാസൗണ്ട് പരിശോധനക്കുശേഷം നടത്തിയ ശസ്ത്രക്രിയയിലാണ് പുഴുവാണെന്നു കണ്ടെത്തിയത്. ആശുപത്രിയിലെ സർജൻ ഡോ. മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിൽ പുഴുക്കളും ചുറ്റുമുള്ള ടിഷ്യൂവും പൂർണമായും നീക്കം ചെയ്തു. കൂടുതൽ പരിശോധനയ്ക്കായി ഇത് ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിനു മുമ്പും സമാനമായ എട്ടോളം ശസ്ത്രക്രീയകളിൽ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ മുഹമ്മദ് മുനീർ പറഞ്ഞു. അപൂർവ്വമാണെങ്കിലും ഇതു പഠനവിധേയമാക്കേണ്ടതിനാൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പട്ടികളിലാണ് സാധാരണയായി ഇത്തരം പുഴുക്കൾ കാണുന്നത്. കൊതുകാണ് പട്ടികളിൽ നിന്നും പട്ടികളിലേക്കും പൂച്ചകളിലേക്കും പുഴുക്കളെ പരത്തുന്നത്. അസാധാരണമായാണ് നായയെ കടിച്ച കൊതുകു കടിക്കുന്നതിലൂടെയാണ് മനുഷ്യനിലേക്കെത്തുന്നത്.
മനുഷ്യരിൽ സാധാരണയായി കണ്ണിനോടു ചുറ്റും, മുഖം, കഴുത്ത്, കൈ, വയർ എന്നിവിടങ്ങളിൽ ചെറിയ കുരുക്കളായി ഇത് കാണപ്പെടാറുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഇത്തരത്തിൽ എട്ടു കേസുകൾ ചേർത്തല ആശുപത്രിയിൽ വന്നത്. ഇതു രക്തത്തിലൂടെ കടന്നാൽ അപകടകരമാകാനും സാധ്യതയുണ്ട്.
തെരുവുനായകളിലടക്കം പരാസൈറ്റ് വ്യാപകമായി നിലനിൽക്കുന്നതിനാൽ കൊതുക് കടിയിലൂടെ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.