
ആലുവ എടയാറിൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഐസ്‌ക്രീം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. വഴിയോരക്കച്ചവടക്കാരനിൽ നിന്ന് ഐസ്‌ക്രീം കഴിച്ച 26 കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും ചികിത്സയ്ക്ക് ശേഷം എല്ലാവരെയും വിട്ടയച്ചതായും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.