
അട്ടപ്പാടിയിൽ യുവതിയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയ്ക്ക് അടിയേറ്റത് മൂലം തലയോട്ടിയിലുണ്ടായ പൊട്ടലാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആഞ്ചക്കൊമ്പ് ഉന്നതിയിലെ വള്ളിയമ്മയാണ് കൊല്ലപ്പെട്ടത്.
വിറകു കമ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രണ്ടാം ഭർത്താവായ പഴനി കുറ്റ സമ്മതം നടത്തിയിരുന്നു. വിറകു ശേഖരിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഭാഗികമായി അന്നു തന്നെ കുഴികുത്തി മൂടി. രണ്ടു ദിവസത്തിനു ശേഷം തൊട്ടടുത്ത് മറ്റൊരു കുഴിയെടുത്ത് മൂടിയെന്നാണ് പ്രതി പഴനി പൊലീസിന് നൽകിയ മൊഴി. രണ്ട് മാസം മുന്‍പായിരുന്നു കൊലപാതകം. അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൾ പുതൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം പുറത്തറിയുന്നത്. രണ്ടു മാസം മുന്‍പാണ് വള്ളിയെ കാണാതായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.