അട്ടപ്പാടി പാലൂര്‍ ആനക്കട്ടി ഊരില്‍ മേയാന്‍ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു. പാലൂര്‍ സ്വദേശി ബാലന്റെ കാളയെയാണ് കാട്ടാന ആക്രമിച്ചത്. ആറ് ആനകളുടെ കൂട്ടമാണെത്തിയതെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
അഞ്ച് വയസുള്ള കാളയെ ആണ് കുത്തേറ്റ് ചത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വൈകുന്നേരത്തോടെ പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പുദ്യോഗസ്ഥരെത്തി കാട്ടാനയുടെ കുത്തേറ്റാണ് കാള ചത്തതെന്ന് സ്ഥിരീകരിക്കുകയായിരിന്നു. വെള്ളിയാഴ്ച മേയാന്‍ വിട്ട കാള വനാതിര്‍ത്തിയില്‍ കാട്ടാനയുടെ മുന്‍പില്‍പ്പെട്ടതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.