
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ഒന്നാണ് ബംഗളൂരു. ഇവിടെ വാടകക്ക് താമസിക്കുന്ന ഒരു വ്യക്തിയുടെ പ്രതിമാസ വെള്ളക്കരമാണ് ഇപ്പേള്‍ നഗരത്തിലെ ചർച്ചാവിഷയം. രണ്ട് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15,800 രൂപ വെള്ളക്കരം ഈടാക്കിയതിനെ തുടർന്ന് യുവാവിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. വാടകക്കാര്‍ക്ക് നേരെയുള്ള അമിത ചാർജ്ജുകൾ ആളുകളുടെ ഉറക്കം കെടുത്തുകയാണ്.
എല്ലാ മാസവും കണ്ണ് തള്ളിപ്പേവുന്ന വിധത്തിൽ വെള്ളത്തിന്‍റെ ചാർജ് കുതിച്ചുയരുകയാണെന്ന് വാടകക്കാരന്‍ ആരോപിച്ചു. ഒപ്പം അദ്ദേഹം ഒരു വാട്ടർ ബില്ലും പങ്കുവച്ചു. ‘എന്റെ വീട്ടുടമസ്ഥൻ എല്ലാ മാസവും ബിജ്യുഎസ്എസ്ബിയുടെ (ബാംഗ്ലൂർ വാട്ടർ സപ്ലൈ ആന്റ് സീവറേജ് ബോർഡ്) അമിതമായ വാട്ടർ ചാർജുകൾ ഈടാക്കി എന്നെ കുറ്റപ്പെടുത്തുന്നു’ എന്ന് ടാഗ്‌ലൈനോടെയാണ് വാടകക്കാരന്‍ തന്റെ അനുഭവം പങ്കുവച്ചത്. 1,65,000 ലിറ്റർ വെള്ളത്തിന് വീട്ടുടമ ആവശ്യപ്പെട്ടത് 15,800 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.