
ചാലിശ്ശേരിയിൽ കനത്ത മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു. ചാലിശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിന്റെ ഏകദേശം 20 മീറ്ററോളം വരുന്ന മതിലാണ് സ്കൂൾ കോമ്പൗണ്ടിലേക്ക് തകര്‍ന്നുവീണത്. ഇന്ന് അവധി ദിവസമായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തിങ്കളാഴ്ച സ്കൂളിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തര യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരും യോഗത്തിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.