8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 5, 2025
April 4, 2025
March 31, 2025
March 31, 2025
March 29, 2025
March 22, 2025
March 22, 2025
March 21, 2025
March 19, 2025

ഡോക്ടര്‍ ദമ്പതികളെ കെട്ടിയിട്ട് 280 പവനും 25 ലക്ഷവും കാറും കൊള്ളയടിച്ചു

Janayugom Webdesk
ചെന്നൈ
February 16, 2022 8:53 pm

ദിണ്ടിഗല്‍ ജില്ലയില്‍ ഡോക്ടര്‍ ദമ്പതികളെ കെട്ടിയിട്ട് 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും കാറും കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടില്‍ നാലംഗ സംഘം വന്‍ കവര്‍ച്ച നടത്തിയത്. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ച്ചയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന പ്രതികള്‍ വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കാറിന്റെ താക്കോലും കൈക്കലാക്കി. തുടര്‍ന്ന് ശക്തിവേലിന്റെ കാറില്‍ സംഘം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വീട്ടിലെ നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദിണ്ടിഗല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണത്തിന് നാല് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Eng­lish Summary:in chen­nai cou­ple tied up and robbed
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.