മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്,ആനന്ദശര്‍മ്മ എന്നിവര്‍ കോണ്‍ഗ്രസ് വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുകയും, ഹരിയാനയില്‍ നിന്നുള്ളഎംഎല്‍എ കുൂൽദീപ് ബിഷ്ണോയ് പാര്‍ട്ടി വടുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വീണ്ടും ഇരുട്ടി നല്‍കിയിരിക്കുകയാണ് ഗോവയിലെ പ്രതിസന്ധി. ഗോവയിലെ പ്രതിപക്ഷനേതാവ് അടക്കം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നതായുള്ള വാര്‍ത്തകളാണ് പരക്കുന്നത്.
ഇതോടെ ഗോവയിലെ കോണ്‍ഗ്രസില്‍ സമീപകാലത്തെ ഏററവും വലിയ സാഹചര്യമാണ് നേരിടുന്നത്. ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം മുമ്പ് ചേര്‍ന്ന യോഗത്തില്‍ നിന്നാണ് പാര്‍ട്ടി എം എല്‍ എമാര്‍ വിട്ടുനിന്നിരിക്കുന്നത്. ഇവരില്‍ പലരും ബി ജെ പിയുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിയമസഭയുടെ രണ്ടാഴ്ചത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ് എന്ന് വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് പ്രതികരിച്ചു. ഭരണകക്ഷിയായ ബി ജെ പിയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ ദിഗംബര്‍ കാമത്ത് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നിഷേധിച്ചു.അതേസമയം മൈക്കിള്‍ ലോബോയും ഭാര്യ ഡെലീല ലോബോയും ഒമ്പത് എം എല്‍ എമാരുമാണ് ബി ജെ പി വിടാന്‍ നില്‍ക്കുന്നത് എന്നാണ് റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലോബോയും ഭാര്യയും ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നോര്‍ത്ത് ഗോവയില്‍ നിന്നുള്ള ശക്തനായ ലോബോ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയും ഗോവ മന്ത്രിസഭയില്‍ സംസ്ഥാന തുറമുഖ, മാലിന്യ സംസ്‌കരണ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.
നേരത്തെ ഈ വര്‍ഷം അവസാനത്തോടെ ബി ജെ പിയ്ക്ക് ഗോവയില്‍ 30 എം എല്‍ എമാരുണ്ടാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന ഇന്‍ചാര്‍ജുമായ സി ടി രവി പറഞ്ഞിരുന്നു. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗോവ നിയമസഭാ സ്പീക്കര്‍ രമേഷ് തവാദ്കര്‍ ഞായറാഴ്ച റദ്ദാക്കി. ഗോവയിലെ 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) 25 അംഗങ്ങളും പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11 അംഗങ്ങളുമാണുള്ളത്.
English Summary: In Goa, including the leader of the opposition, there are rumors that he will join the BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.