22 January 2026, Thursday

Related news

January 14, 2026
December 13, 2025
November 30, 2025
November 7, 2025
November 4, 2025
January 30, 2025
October 11, 2024
October 9, 2024
September 9, 2024
September 3, 2024

ഹരിയാനയില്‍ ഇനി ഹരിജന്‍, ഗിരിജന്‍ എന്ന വാക്കുകള്‍ക്ക് പകരം പട്ടികജാതി, പട്ടിക വര്‍ഗം എന്ന് രേഖപ്പെടുത്തണം

Janayugom Webdesk
ന്യൂഡല്‍ഹി
January 14, 2026 12:12 pm

ഹരിയാനയിലെ ഔദ്യോഗിക രേഖകളില്‍ ഹരിജന്‍, ഗിരിജന്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പകരം എസ് സി, എസ് ടി അല്ലെങ്കില്‍ പട്ടികജാതി, പട്ടിക വര്‍ഗം എന്നിങ്ങനെ മാത്രമേ രെഖപ്പെടുത്താവൂ എന്ന് ഹരിയാന ചീഫ് സെക്രട്ടറി ടി വിഎസ് എന്‍ പ്രസാദ് വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

സർക്കാർ വകുപ്പുകൾ, ജില്ലാ ഭരണകൂടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ഔദ്യോഗിക തലങ്ങളിലും ഈ മാറ്റം ഉടനടി പ്രാബല്യത്തിൽ വരും. നേരത്തെ ഉപയോഗിച്ചിരുന്ന ഇത്തരം പദങ്ങൾ ജാതീയമായ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കും കാരണമാകുന്നുവെന്ന വ്യാപകമായ പരാതികളെത്തുടർന്നാണ് ഹരിയാന സർക്കാരിന്റെ ഈ സുപ്രധാന നീക്കം.

കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പല വകുപ്പുകളും കൃത്യമായി പാലിക്കുന്നില്ലെന്ന് പുനഃപരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഹരിയാന സർക്കാർ ഇപ്പോൾ കർശന നടപടിയുമായി രംഗത്തെത്തിയത്. ഔദ്യോഗിക ഇടപാടുകളിൽ ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, കേന്ദ്ര നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.