22 January 2026, Thursday

Related news

January 1, 2026
December 22, 2025
December 20, 2025
December 16, 2025
November 24, 2025
November 23, 2025
October 22, 2025
October 21, 2025
October 6, 2025
August 5, 2025

ഇടുക്കിയില്‍ കടുവയെ പിടികൂടുവാന്‍ കൂട് സ്ഥാപിക്കണം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Janayugom Webdesk
നെടുങ്കണ്ടം
March 19, 2023 10:04 pm

കടുവയെ പിടികൂടുവാന്‍ പ്രദേശത്ത് കൂട് എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന ആവശ്യവുമായി അടയാളക്കല്ല് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അടയാളക്കല്ല്-കൊച്ചുകാമാക്ഷി റോഡിലെ പളളിപ്പടിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. പ്രദേശത്ത് ക്യാമറകള്‍ വനം വകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും കടുവായുടെ സാന്നിദ്ധ്യം ഉണ്ടായതോടെയാണ് നാട്ടുകാര്‍ സമരവുമായി രംഗത്ത് എത്തിയത്. 

കടുവായെ പിടിക്കാത്തപക്ഷം വനംവകുപ്പ് ഓഫീസുകള്‍ ഉപരോധിക്കുന്നതടക്കം സമരമുറയുമായി രംഗത്ത് വരുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജിനി സജി, ബിന്‍സി സജി എന്നിവര്‍ സമരത്തിന് പിന്‍തുണ നല്‍കി. പ്രദേശത്ത് നടന്ന റോഡ് ഉപരോധത്തില്‍ നൂറ് കണക്കിന് നാട്ടുകാര്‍ പങ്കെടുത്തു.

Eng­lish Summary;In Iduk­ki the cage should be set up to catch the tiger; Locals blocked the road
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.