8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 6, 2025
January 5, 2025
January 5, 2025
January 5, 2025
January 1, 2025
December 28, 2024
December 25, 2024
December 19, 2024
December 8, 2024

കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
കൊച്ചി
January 1, 2022 1:46 pm

എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരുക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഭാര്യയെയും നാലും എട്ടും വീതം വയസുള്ള രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയത് ഗൃഹനാഥന്‍ നാരായണനാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം നാരായണന്‍ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.

തമിഴ്‌നാട് സ്വദേശിയായ നാരായണന്‍ പൂക്കച്ചവടം ചെയ്യുകയായിരുന്നു. നാരായണന്റെ സഹോദരന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോളാണ് സംശയമുണ്ടാകുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂന്ന് പേരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുമ്പളം സ്വദേശിയാണ് നാരായണന്റെ ഭാര്യ.

eng­lish sum­ma­ry; In Kada­van­thara, man killed his wife and chil­dren and tried to com­mit suicide

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.